▶അടുത്ത ടി20 ലോകകപ്പിനുളള വേദി ഐസിസി പ്രഖ്യാപിച്ചു. ഓസ്‌ട്രേലി അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2020ലാണ് നടക്കുക. 2018ല്‍ നടക്കേണ്ട ലോകപ്പ് രണ്ട് വര്‍ഷം പിന്നിലേക്ക് നീട്ടിയാണ 2020ല്‍ നടക്കുന്നത്. മത്സര വേദികള്‍ പിന്നീട് പ്രഖ്യാപിക്കുംഅതെസമയം 2020ല്‍ നടക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടിയേക്കും. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് ഐ സി സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. ഒന്നോ രണ്ടോ ടീമുകളെ കൂടി പങ്കെടുപ്പിക്കാനാണ് ഐ സി സി ആലോചിക്കുന്നത്. എന്നാല്‍ എല്ലാ ഗ്രൂപ്പുകളിലും ഓരോ ടീമുകളെ കൂടി പങ്കെടുപ്പിക്കണമെന്നും അഭിപ്രായങ്ങളുണ്ട്.
we give you the best WhatsApp post enjoy readers