*ചാർളി ചാപ്ലിൻ* ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്. അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു. *🌷ബാല്യം* ചാപ്ലിൻ ആദ്യമായി അഭിനയിച്ചത് 5-ആം വയസ്സിൽ ആയിരുന്നു. 1894-ൽ ഒരു സംഗീത വേദിയിൽ (മ്യൂസിക്ക് ഹാൾ) തന്റെ അമ്മയ്ക്കു പകരം ചാപ്ലിൻ അഭിനയിച്ചു. ചാപ്ലിൻ ഒരു കുട്ടിയായിരുന്നപ്പോൾ രോഗബാധിതനായി ആഴ്ചകളോളം കിടപ്പിലായിരുന്നു. അപ്പോൾ രാത്രികളിൽ ചാപ്ലിന്റെ അമ്മ ജനാലയ്ക്കൽ ഇരുന്ന് പുറത്തുനടക്കുന്ന കാര്യങ്ങൾ ചാപ്ലിന് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. ചാപ്ലിന്റെ ആദ്യത്തെ എടുത്തുപറയാവുന്ന അഭിനയം ചാപ്ലിൻ ഇംഗ്ലീഷ് നാടക കമ്പനിയായ ദ് എയ്റ്റ് ലങ്കാഷെയർ ലാഡ...