Saturday 10 October 2020 ________________ Tomorrow A very Unique Date 10 10 20 20 1 0 1 0 2 0 2 0 Never come Again
തലശ്ശേരി പെരുമ !! ╚►മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോൻ തലശ്ശേരിക്കാരനായിരുന്നു. ╚►കേരളത്തിലെ പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരനയിരുന്ന സഞ്ജയൻ തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് . ╚►സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു. ╚►കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ഗ്രൗണ്ട് തലശ്ശേരിയിലാണ് (1821). ╚►കളരിപ്പയറ്റ് ഇന്ത്യ മുഴുവന്‍ പ്രചരിപ്പിച്ചത് തലശ്ശേരി തിരുവങ്ങാട്ടെ സി. വി . നാരായണന്‍ നായരുടെ പേരില്‍ ഉടലെടുത്ത സി. വി . എന്‍ . കളരി സംഘമാണ് . ╚►മലബാറിലെ ആദ്യത്തെ ഹൈസ്കൂള്‍ , ബി.ഇ.എം.പി., ആരംഭിച്ചതും ( 1856 ) തലശ്ശേരിയിയിലാണ്. ╚►മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തലശ്ശേരിക്കാരനായിരുന്നു. ╚►ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു. ╚►കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയ മാമ്പള്ളി ബാപ്പു തലശ്ശേരിക്കാരനായിരുന്നു. ╚►ബാപ്പുകോമറ്റ് എന്നറിയപ്പെടുന്ന വാൽ നക്ഷത്രം കണ്ടുപിടിച്ച മണലി കല്ലാട്ട് വൈനു (വേണു) ബാപ്പു തലശേരിക്കരനായിരുന്നു. ╚►ലോകസഭയിലെ പ്രതിപക്ഷ നേത...