Skip to main content

തലശ്ശേരി പെരുമ !!

തലശ്ശേരി പെരുമ !!

╚►മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോൻ തലശ്ശേരിക്കാരനായിരുന്നു.

╚►കേരളത്തിലെ പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരനയിരുന്ന സഞ്ജയൻ തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് .

╚►സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.

╚►കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ഗ്രൗണ്ട് തലശ്ശേരിയിലാണ് (1821).

╚►കളരിപ്പയറ്റ് ഇന്ത്യ മുഴുവന്‍ പ്രചരിപ്പിച്ചത് തലശ്ശേരി തിരുവങ്ങാട്ടെ സി. വി . നാരായണന്‍ നായരുടെ പേരില്‍ ഉടലെടുത്ത സി. വി . എന്‍ . കളരി സംഘമാണ് .

╚►മലബാറിലെ ആദ്യത്തെ ഹൈസ്കൂള്‍ , ബി.ഇ.എം.പി., ആരംഭിച്ചതും ( 1856 ) തലശ്ശേരിയിയിലാണ്.

╚►മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തലശ്ശേരിക്കാരനായിരുന്നു.

╚►ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു.

╚►കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയ മാമ്പള്ളി ബാപ്പു തലശ്ശേരിക്കാരനായിരുന്നു.

╚►ബാപ്പുകോമറ്റ് എന്നറിയപ്പെടുന്ന വാൽ നക്ഷത്രം കണ്ടുപിടിച്ച മണലി കല്ലാട്ട് വൈനു (വേണു) ബാപ്പു തലശേരിക്കരനായിരുന്നു.

╚►ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി. തലശ്ശേരിക്കാരനായിരുന്നു.

╚►കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റും , കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗവുമായ സി.കെ.ഗോവിന്ദന്‍ നായര്‍ തലശ്ശേരിയിലെ തിരുവങ്ങാട്ടുകാരനും, ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥി രാഷ്രീയം ആരംഭിച്ച ആദ്യ വ്യക്തിയും ആണ്.

╚►ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളി വൈമാനികൻ മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനായിരുന്നു.

╚►മലയാളത്തിലെ ആദ്യ ദിനപത്രം രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് തലശ്ശേരിയിൽ നിന്നാണ്.

╚►ആദ്യത്തെ ഇംഗ്ളീഷ് മലയാളം നിഘണ്ടുവിന് ,ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രൂപം കൊടുത്തത് തലശ്ശേരിയിൽവെച്ചാണ് .

╚►ശ്രീ നാരായണഗുരുവിന്റെ ആദ്യത്തെ പ്രതിമ നിര്‍മിച്ചു ആനാവരണം ചെയ്തത് തലശ്ശേരിയിലാണ് .

╚►ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് തലശ്ശേരിയിലാണ്.

╚►ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് തലശ്ശേരിയാണ്

╚►പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ സിക്സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനായിരുന്നു.

╚►ഇന്ത്യൻ സർക്കസിന്റെ ജൻമദേശം എന്നറിയപ്പെടുന്നത്‌ തലശ്ശെരിയാണ്. രാജ്യത്തെ ആദ്യത്തെ സര്‍ക്കസ് സ്കൂള്‍ സ്ഥാപിച്ചതും തലശ്ശേരിയില്‍ തന്നെ .

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...

വളരെ സിംപിൾ ആണെന്നെ😂 powerfull

വളരെ സിംപിൾ ആണെന്നെ powerfull സെലക്ട് ചെയ്ത Number ലെ ഡയലോഗ്  ഒന്ന് പറഞ്ഞ് voice നോട്ട് അയച്ചാൽ മതി          ☺☺ 32:ഉരുളീലൊരുരുള 31. ആന അലറലോടലറി 30. തെങ്ങടരും മുരടടരൂല 29. പെരുവിരലൊരെരടലിടറി 28. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് 27. വരൾച്ച വളരെ വിരളമാണ് 26. പേരു മണി പണി മണ്ണു പണി 25. അറയിലെയുറിയില്‍ ഉരിതൈര് 24. അരമുറം താള്‌ ഒരു മുറം പൂള്‌ 23. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ 22. അലറലൊടലറലാനാലയില്‍ കാലികൾ 21. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി 20. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച 19. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി珞 18. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍ 17. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി 16. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി 15. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി 14. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു 13. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്☺ 12. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി 11. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ螺 10. കളകളമിളകുമൊരരുവ...