ഇത് ഒരു ഉപദേശമാണ്.... ബി.ടെക്ക് കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് , ചെറിയ ഒരു കാലയളവിൽ നിന്ന് ലഭിച്ച വലിയൊരു അനുഭവ വെളിച്ചത്തിന്റെ പുറത്ത് ഞാൻ നൽകാൻ ആഗ്രഹിക്കുന്ന ഉപദേശം.....!!
സ്വന്തമായി ഒരു ലക്ഷ്യബോധം സൃഷ്ടിക്കാൻ മാത്രം പക്വത വളർത്താൻ ആവാത്ത അല്ലെങ്കിൽ സാധിക്കാത്ത പ്രായത്തിൽ രക്ഷിതാക്കളുടെ ലക്ഷ്യത്തിന് അനുസരിച്ച് തുടർന്ന് അങ്ങോട്ട് പാവക്കൂത്ത് ആടുന്ന ചില യുവാക്കൻമാർക്കുള്ള ഉപദേശം...!! പ്ലസ് ടു എന്നത് ജീവിതത്തിന്റെ ടേണിംഗ് പോയിന്റ് ആണെന്ന് പറഞ്ഞ് പേടിപ്പിച്ച് പഠിപ്പിച്ച അദ്ധ്യാപകർ സ്വന്തം സ്ഥാപനത്തിന്റെ വിജയ ശതമാനം ലക്ഷ്യസ്ഥാനത്തിലെത്തിയ സന്തോഷം പങ്കിടുമ്പോൾ അതിന് യഥാർത്ഥ ഉത്തരവാദികൾ ആയ വിദ്യാർത്ഥികൾ പിന്നീടങ്ങോട്ട് വിജയിക്കുന്നുണ്ടോ എന്ന വസ്തുത ആരും വിലയിരുത്താരില്ല...!!
നാട്ടുകാരുടെയും കുടുംബകാരുടെയും അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി ലോണും സമ്പാദ്യം ഒക്കെ മുടക്കി മക്കളെ കൊണ്ടുപോയി ഏതെങ്കിലും കാട്ടുപ്രദേശത്തോ മലമുകളിലോ ഉള്ള എഞ്ചിനീയറിംഗ് അംഗഗനവാടികളിലേക്ക് നാലു കൊലത്തേക്കുള്ള സീസൺ ടിക്കറ്റ് എടുത്ത് പ്രവേശനം വാങ്ങി തരുമ്പോൾ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറില്ല....തന്റെ മകൻ പഠിക്കുവോ ഇല്ലയോ എന്നതിലുപരി അവൻ നാലു കൊല്ലം ഇനി പഠിക്കാൻ പോകുന്ന വിഷയത്തെ കുറിച്ചും ആ വിഷയത്തിൽ അവന് ഏതെങ്കിലും തരത്തിൽ താത്പര്യമുണ്ടോ എന്നും അവനെ കൊണ്ട് ആ വിഷയത്തിൽ മുന്നേറാനോ വിജയിക്കാനോ കഴിയുമോ എന്നും ചിന്തിക്കാത്ത ഒരു രക്ഷിതാവിനും ജോലി കിട്ടാതെ ഇരിക്കുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുറ്റപ്പെടുത്താൻ അവകാശമില്ല....
ഇനി പാസ് ഔട്ടാവാൻ പോകുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാനുളളതിതാണ്.... നിങ്ങൾ മൊത്തത്തിൽ ഔട്ടാവുന്ന ഒരവസ്ഥയിലേക്കാണ് ഇനി കടക്കാൻ പോകുന്നത്.....
പഠിച്ചത് ഇലക്ട്രോണിക്സോ.... ഇലക്ട്രിക്കലോ മെക്കാനിക്കല്ലോ ഓട്ടോ മൊബൈലോ എന്തോ ആയിക്കോട്ടെ കോളേജ് നിങ്ങൾക്ക് ഐ.ടി കമ്പനികൾ മാത്രമേ മുന്നിൽ നീട്ടിവയ്ക്കുള്ളൂ....!! അതെങ്കിൽ അത് എന്നും പറഞ്ഞ് ഇതിൽ കൂടെ ഉള്ള കുറേ പേർ അങ്ങോട്ട് പോകുമ്പോൾ സപ്ലി വെച്ച് വേറെ കുറേ പേർ ഇങ്ങനെയിരിക്കും.... ഏപ്രിൽ മെയ് മാസാവസാനത്തോടു കൂടി പരീക്ഷയും എഴുതിപ്പിച്ച് ഒരു കോഴ്സ് സർട്ടിഫിക്കറ്റും കൈയിൽ വെച്ച് തന്ന് ഫീൽഡിൽക്ക് ഇറങ്ങികോളാൻ പറയും....!!
കേക്കുമ്പോൾ തളരരുത്.... കാരണം ഇനിയങ്ങോട്ട് തളർച്ചകളുടെ ഒരു പരമ്പരയാണ്.... എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന അവസ്ഥയിൽ തളരരുത്.....!!
ബാങ്ക് കോച്ചിംഗ്.... കോഴ്സുകൾ..... എന്നിങ്ങനെ ചെറുകിട തരികിട പരിപാടികളായി ചിലർ മുന്നോട്ടു പോകുമ്പോൾ മറ്റു ചിലർ ജോലി അന്വേഷണ ഭാഗമായി ബാംഗ്ലൂരിലേക്ക് കടക്കും....! പോകുന്ന ഇൻറർവ്യൂകളൊക്കെ മൂഞ്ചും... തളരരുത്....ഇംഗ്ലീഷ് പ്രശ്നമായി വരും.... !! ഐ.വി ക്കും ട്രിപ്പിനും പോയ നമ്മളെ സന്തോഷത്തോടെ സ്വീകരിച്ച ബാംഗ്ലൂരിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും..... തളരരുത്....!! അങ്ങനെ വീണ്ടും ചില മാസങ്ങൾ കടന്നു പോകും .... കൂടെയുള്ള തെണ്ടികൾ ഓരോരുത്തരായി ചിലപ്പോൾ പണി കിട്ടി നമ്മെ വിട്ടു പോകുമ്പോൾ നമ്മുക്ക് മാനസികമായി കിട്ടുന്ന പണിയിലും തളരരുത്.....!! വീട്ടുകാരുടെ ചിലവ് കുറച്ച് കൂടെയുള്ള കൂട്ടുകാരുടെ ചിലവിലാകും കുറച്ചങ്ങോട്ട്..... നല്ല രീതിയിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും.....!! തളരരുത്......!! ഒറ്റപ്പെടും ... തളരരുത്.... ചിലർ ഈമെയിൽ ഐഡി ചോദിക്കും.... റെസ്യൂം അയക്കാൻ പറയും.... വാഗ്ദാനങ്ങൾ പലതും പാഴാവും.... വർഷങ്ങൾ നീങ്ങി ജൂനിയേഴ്സ് പാസ് ഔട്ടാകുന്ന കാലം വരും.... !!
whatsappost.blogspot.com
അവർക്ക് ജോലി കിട്ടിയ പോസ്റ്റുകൾ കാണുമ്പോഴും തളരരുത്......!! കൂടെ പഠിച്ച പെണ്ണുങ്ങൾ കല്യാണത്തിന് ക്ഷണിക്കും.... മൽസരിച്ചു പ്രസവിക്കും.... അവർ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ജീവിതസുഖങ്ങളുടെ ഫോട്ടോസ് നിറയ്ക്കുമ്പോഴും തളരരുത്.....!! ഇതിനിടയിൽ...ചത്ത ശവത്തിനെ ആഞ്ഞ് കൊത്തി കൊണ്ട് പ്രേമിച്ച പെണ്ണും പല കാര്യങ്ങൾ കൊണ്ട് കൈവിട്ടുവെന്നും വരും...... തളരരുത്.....
ഇതാവർത്തിക്കും... കാലം അതിന്റെ വഴിക്ക് പോകും..... നാട്ടുകാരും ചില വീട്ടുകാരും ഒറ്റപ്പെടുത്തും ...തളരരുത്.....!!
ഇവിടെയൊന്നും തളരരുത്....!! കാരണം ഈ തളർച്ചകൾ ഒക്കെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്...തുടർന്നങ്ങോട്ട് ജീവിക്കാനുള്ള മുതൽക്കൂട്ട്.....!! അനുഭവങ്ങളുടെ മുതൽക്കൂട്ട്.... ജീവിതത്തിൽ വേറെ ആരു തളർന്നാലും നീ തളരില്ല.... കാരണം നീ ജീവിതം പഠിച്ചവനാണ്.. നിന്റെതല്ലാത്ത തെറ്റ് കാരണം ജീവിതത്തിൽ ഏറെ അനുഭവിച്ചതുകൊണ്ട് നിന്റെ മുന്നിൽ വരുന്ന എന്തു പ്രശ്നവും നിനക്ക് വെറും പുല്ലാണ്..... !!
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment