കാസർഗോട്ട് നിന്നും പാലക്കാടിൽ നിന്നുമൊക്കെ കാണാതായവരെ കുറിച്ച് ടിവിയിൽ കൂലങ്കശമായ ചർച്ച നടക്കുന്നത് കണ്ട് കൊണ്ടിരിക്കുകയാണ് ഉമ്മ......"
മൃതദേഹം പോലും കാണേണ്ട" എന്ന പഞ്ച് ഡയാലോഗ് അടിച്ച് കൊണ്ട് ചില രക്ഷിതാക്കാൾ..
പെട്ടെന്ന് ഉമ്മ ഫോണെടുത്ത് എന്നെ വിളിച്ചു..
"ഡാ നീയെവിടെയാ ഉള്ളെ..?"
ഉമ്മാ ഞാൻ"ഐസിഐസിയിലാ"എന്ന് പറഞ്ഞതും നെഞ്ചത്തടിച്ച് നിലവിളയും കൂടെ ആ പഞ്ച് ഡയലോഗും,
"അന്റെ മയ്യത്ത് പോലും ഞമ്മക്ക് കാണണ്ട ഹമുക്കേന്ന്...."എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.....
"ICICI ബാങ്കിൽ "ലോണടക്കാൻ പോയ ഞാൻ ഓടിക്കിതച്ച് വീട്ടിലെത്തി നോക്കുംബോൾ പത്രക്കാരെ കൊണ്ടും ചാനലുകാരെ കൊണ്ടും വീട് നിറഞ്ഞിരിക്കുന്നു......
എല്ലാരും ഉമ്മാനെ ഇന്റർവ്വ്യൂ ചെയ്യുന്ന തിരക്കായിരുന്നു.....
അങ്ങനെ ഉമ്മ സൂപ്പർസ്സ്റ്റാറായി....
Comments
Post a Comment