ബിരിയാണി പിന്നിലെ കഥകൾ
_________________________
വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുന്നത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പേർഷ്യയിൽ ഉണ്ടായിരുന്ന “പുലാവ്” എന്ന ഭക്ഷണം മുഗളൻമാർ മാറ്റം വരുത്തി ബിരിയാണി ആക്കിയതാണെന് ചില ചരിത്രകാരന്മാർ പറയുമ്പോൾ, രണ്ടാം നൂറ്റാണ്ടിൽ തന്നെ “ഊൺ സോറു” എന്ന അരിയും ഇറച്ചിയും മറ്റ് മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഭക്ഷണം ഇവിടെ ഉണ്ടായിരുന്നു എന്ന് ചില പ്രാചീന തമിഴ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.
ഇതിൽ കേൾക്കാൻ രസമുള്ള മറ്റൊരു കഥ ഷാജഹാന്റെ ഭാര്യ മുംതാസുമായി ബന്ധപ്പെട്ടിരിക്കുന്നു. യുദ്ധ സമയത്ത് തകർന്നിരിക്കുന്ന പടയാളികളെ ഒരിക്കൽ മുംതാസ് കാണാൻ ഇടയാവുകയും അവർക്ക് രാത്രി കഴിക്കാൻ കൂടുതൽ കാലറിയും മാംസവും രുചിയും ഉള്ള ഭക്ഷണം ഉണ്ടാക്കുവാൻ തന്റെ പാചകക്കാരനെ ഏൽപിക്കുകയും ചെയ്തു, സദ്യ പോലെ വിഭവസമൃദ്ധമായ ഭക്ഷണം തളർന്നിരിക്കുന്ന പടയാളികൾക്ക് കഴിക്കാൻ പറ്റില്ല, അതുകൊണ്ട് തന്നെ കഴിക്കാൻ എളുപ്പമുള്ളതും അതെ സമയം വിഭവ സമൃദ്ധവുമായ ഭക്ഷണം ആണ് കൂടുതൽ നല്ലത് എന്ന് കൊട്ടാരത്തിലെ പാചകക്കാരൻ മനസിലാക്കിയിരുന്നു. അയാളുടെ കണ്ടുപിടിത്തം ആയിരുന്നു അരിയും പച്ചക്കറികളും ഇറച്ചിയും ഡ്രൈ ഫ്രൂട്സും കൊണ്ട് സമ്പുഷ്ടമായ ബിരിയാണി എന്ന ഭക്ഷണം. ഇന്ത്യയെ കൂടാതെ ഇന്ന് ഇറാൻ, ഇറാഖ്, അറബ് രാഷ്ട്രങ്ങൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബർമ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിൽ ബിരിയാണി അതിന്റെ പ്രാദേശിക രുചികളിലും ഭാവത്തിലും ലഭ്യമാണ്.
കഥകള്‍ ഇങ്ങനെ ഒക്കെ ആണ്.
Comments
Post a Comment